Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ange Relinger

Europe

സാ​ങ്കേ​തി​ക ത​ക​രാ​ർ: ജ​ർ​മൻ സാ​ർ​ലാ​ൻ​ഡ് മു​ഖ്യ​മ​ന്ത്രി അ​ങ്കെ റെ​ലിം​ഗ​ർ സ​ഞ്ച​രി​ച്ച വി​മാ​നം ആ​കാ​ശ​ത്തു​നി​ന്ന് തി​രി​ച്ചി​റ​ക്കി

സാ​ർ​ബ്രൂ​ക്ക​ൻ: ജ​ർ​മനി​യി​ലെ സാ​ർ​ലാ​ൻ​ഡ് സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി അ​ങ്കെ റെ​ലിം​ഗ​ർ (Anke Rehlinger) സ​ഞ്ച​രി​ച്ച വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് പ​കു​തി​വ​ഴി​യി​ൽ നി​ന്നും അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സാ​ർ​ബ്രൂ​ക്ക​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ബ​ർ​ലി​നി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ആ​കാ​ശ​ത്ത് വച്ച് അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

​തിങ്ക​ളാ​ഴ്ച രാ​വി​ലെ 6.30-ന് ​സാ​ർ​ബ്രൂ​ക്ക​ൻ (SCN) വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഡാ​നി​ഷ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ഡിഎടി യു​ടെ 'ATR 42-500' ഇ​ര​ട്ട എ​ഞ്ചി​ൻ പ്രൊ​പ്പ​ല്ല​ർ വി​മാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും ര​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​വും ബ​ർ​ലി​നി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

വി​മാ​നം ആ​കാ​ശ​ത്തു​യ​ർ​ന്ന് ഏ​ക​ദേ​ശം 7.06 ഓ​ടെ ബ​വേ​റി​യ​യി​ലെ മി​ൽ​ട്ട​ൻ​ബെ​ർ​ഗി​ന് മു​ക​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പൈ​ല​റ്റു​മാ​ർ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ (Technical Problems) ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഒ​ട്ടും സ​മ​യം ക​ള​യാ​തെ യാ​ത്ര​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു​കൊ​ണ്ട് പൈ​ല​റ്റു​മാ​ർ വി​മാ​നം സാ​ർ​ബ്രൂ​ക്ക​നി​ലേ​ക്ക് ത​ന്നെ തി​രി​ച്ചി​റ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തി​രി​ച്ച് പ​റ​ന്ന വി​മാ​നം രാ​വി​ലെ 7.36 ഓ​ടെ, അ​താ​യ​ത്  ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സാ​ർ​ബ്രൂ​ക്ക​ൻ റ​ൺ​വേ​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. ഒ​രു അ​ടി​യ​ന്തി​ര ലാ​ൻ​ഡിം​ഗ് അ​ല്ലാ​യി​രു​ന്നു​വെ​ന്നും മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യു​ള്ള തി​രി​ച്ചി​റ​ക്ക​ൽ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​മാ​ന​ക്ക​മ്പ​നി​യാ​യ DAT-ക്ക് ​സാ​ർ​ബ്രൂ​ക്ക​നി​ൽ സ്വ​ന്ത​മാ​യി സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​ർ ഉ​ള്ള​തി​നാ​ലാ​ണ് വി​മാ​നം ബ​ർ​ലി​നി​ലേ​ക്ക് പോ​കാ​തെ ഇ​ങ്ങോ​ട്ട് ത​ന്നെ തി​രി​ച്ച​ത്.

അ​തേ​സ​മ​യം, വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് യാ​ത്ര​ക്കാ​ർ പു​തി​യ യാ​ത്രാ സ​മ​യ​ത്തി​നാ​യു​ള്ള വി​വ​ര​ങ്ങ​ൾ​ക്കാ​യി ടെ​ർ​മി​ന​ലി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ ല​ഗേ​ജു​ക​ൾ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി വി​മാ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up